ഗുവാഹത്തി: ലോക് ഡൗൺ സ്ഥിതിഗതികൾ പരിശോധിക്കാൻ ഗുവാഹത്തിയിൽ ഡ്രോൺ ക്യാമറകൾ വിന്യസിച്ച് അസം പൊലീസ്. ഇത് വരെ ലോക് ഡൗൺ ഉത്തരവുകൾ ലംഘിച്ച 75 പേരെ അറസ്റ്റ് ചെയ്തതായും രണ്ടായിരത്തോളം വാഹനങ്ങൾ പിടിച്ചെടുത്തതായും ഗുവാഹത്തി പൊലീസ് കമ്മിഷണർ എംപി ഗുപ്ത പറഞ്ഞു.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റ കണക്കുകൾ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 76 പേർ മരിച്ചു. 3,072 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.