ETV Bharat / bharat

അസം പ്രളയം: കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തു

എട്ട് കാണ്ടാമൃഗങ്ങൾ, ഏഴ് കാട്ടുപന്നി, രണ്ട് മാൻ, 74 ഹോഗ് മാൻ, രണ്ട് മുള്ളൻപന്നികൾ എന്നിവയാണ് ചത്തത്.

Kaziranga National Park  Assam floods  Assam  96 animals die at Kaziranga National Park  96 animals die  അസം പ്രളയം  പ്രളയം  അസം  കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തു  കാസിരംഗ നാഷണൽ പാർക്കിൽ  96 മൃഗങ്ങൾ ചത്തു
അസം പ്രളയം: കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തു
author img

By

Published : Jul 18, 2020, 7:37 PM IST

ഗുവാഹത്തി: അസം പ്രളയത്തെ തുടർന്ന് കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തുവെന്ന് അധികൃതർ അറിയിച്ചു. എട്ട് കാണ്ടാമൃഗങ്ങൾ, ഏഴ് കാട്ടുപന്നി, രണ്ട് മാൻ, 74 ഹോഗ് മാൻ, രണ്ട് മുള്ളൻപന്നികൾ എന്നിവയാണ് ചത്തത്. പാർക്കിൽ നിന്നും 132 മൃഗങ്ങളെ രക്ഷപ്പെടുത്തിയെന്നും 85 ശതമാനം പ്രദേശം വെള്ളത്തിലാണെന്നും അസം സർക്കാരിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

പാസിഗറിലെയും ദിബ്രുഗഡിലെയും ജലനിരപ്പ് അപകടനിരക്കിനേക്കാൾ താഴെയാണ്. എന്നാൽ നുമാലിഗർ, ധൻസിരിമുഖ്, തേജ്‌പൂർ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അസം പ്രളയത്തെ തുടർന്ന് 30 ജില്ലകളിലായി 76 പേരാണ് മരിച്ചത്. 54 ലക്ഷത്തോളം പേർ പ്രളയത്തെ തുടർന്ന് ദുരിതത്തിലായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.