ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തില്‍ ബോകഖാട്ടിലെ കാസിരംഗ നാഷണൽ പാർക്ക്, ടൈഗർ റിസർവ് എന്നിവിടങ്ങളില്‍ നിന്നായി 129 മൃഗങ്ങൾ ചത്തതായി അസം സർക്കാർ അറിയിച്ചു. 14 കണ്ടാമൃഗങ്ങള്‍, എരുമകള്‍, കാട്ടുപന്നി, മുള്ളന്‍പന്നി, മാന്‍, പാമ്പുകള്‍ തുടങ്ങിയവയെ രക്ഷപ്പെടുത്തി.
അതേസമയം വെള്ളപ്പൊക്കത്തിലെ മരണസംഖ്യ 96ൽ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വർഷം നാലാം തവണയാണ് അസമിലെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായത്. ബ്രഹ്മപുത്രയില്‍ വെള്ളം നിറഞ്ഞതിനാല്‍ 1,22,573.16 ഹെക്ടർ വിളകള്‍ നശിച്ചു. സംസ്ഥാനത്തെ 496 ദുരിതാശ്വാസ ക്യാമ്പുകളിൽ 50,136 ആളുകൾ താമസിക്കുന്നു.