ETV Bharat / bharat

അസം ഡിജിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മാർച്ച് മുതൽ അസം പൊലീസ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥർക്ക് അടക്കം 30ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

author img

By

Published : Aug 10, 2020, 5:16 PM IST

Assam DGP tests positive for COVID-19  അസം ഡിജിപിക്ക് കൊവിഡ്  അസം  ഗുവാഹത്തി  ഹോം ഐസൊലേഷൻ  ഭാസ്‌കർ ജ്യോത് മഹന്ത  അസം പൊലീസ്  Assam DGP  COVID-19  Assam DGP tests positive  corona virus
അസം ഡിജിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുവാഹത്തി: അസമിലെ ഡിജിപി ഭാസ്‌കർ ജ്യോത് മഹന്തക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഡിജിപി ഹോം ഐസൊലേഷനിൽ ആണെന്നും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഡിജിപിയുമായി സമ്പർക്കത്തിൽ വന്നവരെ പരിശോധനക്ക് വിധേയമാക്കും.

മാർച്ച് മുതൽ അസം പൊലീസ് ആസ്ഥാനത്ത് 30ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസം പൊലീസിൽ 2,259 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും 1,734 പേർ രോഗമുക്തി നേടിയെന്നും അസം അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ജി പി സിങ് ട്വീറ്റ് ചെയ്‌തിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് മൂലം മരിച്ചത്. അസമിൽ ഇതുവരെ 58,837 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.