ETV Bharat / bharat

അസമില്‍ 2091 പേർക്ക് കൂടി കൊവിഡ്

600 കടന്ന് മരണനിരക്ക്. ഇതുവരെ 30 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തി.

Assam  guwahati  assam covid  himanta biswa sarma  ഗുവഹത്തി  ഹിമന്ത ബിശ്വാ ശർമ  അസം കൊവിഡ്  അസം
അസമില്‍ 2091 പേർക്ക് കൂടി കൊവിഡ്
author img

By

Published : Sep 25, 2020, 12:18 PM IST

ഗുവഹത്തി: സംസ്ഥാനത്ത് 2091 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,65,582 ആയി ഉയർന്നതായി ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാ ശർമ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ഗുവഹത്തിയിൽ മാത്രം 41,949 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

കമ്രൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ 452, ജോർഹട്ടിൽ 191, ദിബ്രുഗഡിൽ 136, ഗോലഘട്ടിൽ 127 എന്നിങ്ങനെയാണ് പുതിയ കേസുകൾ.

11 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 600 കടന്നു. ആകെ 608 പേരാണ് അസമിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ദിബ്രുഗഡ്, കമ്രൂപ്, കമ്രൂപ് മെട്രോപൊളിറ്റൻ ജില്ലകളിൽ രണ്ട് വീതം മരണങ്ങളും ലഖിംപൂർ, മോറിഗാവ്, ഗോലഘട്ട്, കരിംഗഞ്ച്, ഉദൽഗുരി എന്നിവിടങ്ങളിൽ നിന്ന് അഞ്ച് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.

രോഗമുക്തരേക്കാൾ പുതിയ കേസുകൾ തുടർച്ചയായി മൂന്ന് ദിവസം റിപ്പോർട്ട് ചെയ്‌തതിന് ശേഷം ബുധനാഴ്‌ചക്ക് ശേഷം മാത്രം 2432 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

28,993 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 7.21 ശതമാനമാണെന്നും ഇതുവരെ 30 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

നിലവിൽ അസമിൽ 29,830 സജീവ കേസുകളാണുള്ളത്. 1,35,141 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.

അതേസമയം, 4,568 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവായതായും ഇതിൽ 4,367 പേർ സുഖം പ്രാപിക്കുകയും 20 പേർ മരിക്കുകയും ചെയ്‌തുവെന്നും അസം പൊലീസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ജി പി സിംഗ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.