ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഉയർന്നു. നദിയുടെ ജലനിരപ്പ് 49.09 മീറ്ററാണ് ഉയർന്നത്. ബുധനാഴ്ച സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയതായി സെൻട്രൽ ജല കമ്മീഷൻ സാജിദുൽ ഹക്ക് പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ നിന്നും വടക്കുകിഴക്കൻ ഭാഗത്തും നിന്നും ശക്തമായ കാറ്റ് ഇന്ത്യയിലേക്ക് വീശാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ജൂൺ 25 മുതൽ 27 വരെ ബീഹാർ, ഹിമാലയൻ മേഖലകൾ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്.
കനത്ത മഴ: അസമിൽ ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഉയർന്നു
നദിയുടെ ജലനിരപ്പ് 49.09 മീറ്ററാണ് ഉയർന്നത്. ബുധനാഴ്ച സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയതായി സെൻട്രൽ ജല കമ്മീഷൻ സാജിദുൽ ഹക്ക് പറഞ്ഞു.