അസദുദീൻ ഉവൈസി തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി - Asaduddin Owaisi meets Telangana CM
പൗരത്വ നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, എന്‍ആര്‍സി എന്നിവയെപ്പറ്റിയാണ് ഇരുവരും ചര്‍ച്ച നടത്തിയത്
ഹൈദരാബാദ്: എഐഎംഐഎം പ്രസിഡന്‍റും ഹൈദരാബാദ് എം.പിയുമായി അസദുദീൻ ഉവൈസി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുമായി കൂടിക്കാഴ്‌ച നടത്തി. പൗരത്വ നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, എന്‍ആര്‍സി എന്നിവയെപ്പറ്റിയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. എന്‍ആര്‍സിയിലേക്കുള്ള ആദ്യപടി ദേശീയ ജനസംഖ്യ രജിസ്റ്ററാണെന്നും 1955ലെ പൗരത്വ നിയമത്തിന് തുല്യമായാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതെന്നും കൂടിക്കാഴ്‌ചക്ക് ശേഷം ഉവൈസി പറഞ്ഞു.
അമിത് ഷാ പാര്‍ലമെന്‍റില്‍ തന്‍റെ പേര് പരാമര്‍ശിച്ചാണ് എന്‍ആര്‍സി രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. ആഭ്യന്തര മന്ത്രി എന്തിനാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Conclusion: