ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ബരാമുള്ളയില്‍ തീപിടിത്തത്തിനിടെ നായയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവെ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു. ശനിയാഴ്‌ച രാത്രി ഗുല്‍മാര്‍ഗിലായിരുന്നു സംഭവം. മേജര്‍ അങ്കിത് ബുധ്‌രാജാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥരിലൊരാളുടെ താമസസ്ഥലത്ത് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതായിരുന്നു മേജര്‍. തീയില്‍ അകപ്പെട്ട നായയെ രക്ഷിക്കുന്നതിനിടെ മേജറിന് പൊള്ളലേല്‍ക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ അങ്കിത് ബുധ്‌രാജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പൊലീസിന്‍റെ സഹായത്തോടെ അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥന്‍റെ മൃതദേഹം മേല്‍നടപടികൾക്കായി ടാങ്‌മാര്‍ഗിലെ സബ്‌ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നായയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്‍ - ബരാമുള്ള ഗുല്‍മാര്‍ഗ്
ഗുല്‍മാര്‍ഗിലുണ്ടായ തീപിടിത്തത്തില്‍ മേജര്‍ അങ്കിത് ബുധരാജാണ് മരിച്ചത്
![നായയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്‍ Army officer dies Army officer died in Gulmarg Gulmarg news Major Ankit Budhraja സൈനിക ഉദ്യോഗസ്ഥന്‍ മരണം ഗുല്‍മാര്‍ഗ് തീപിടിത്തം മേജര്‍ അങ്കിത് ബുധ്‌രാജാ ബരാമുള്ള ഗുല്‍മാര്‍ഗ് ബരാമുള്ള തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6257252-1025-6257252-1583060145549.jpg?imwidth=3840)