ന്യൂഡൽഹി: സൈനിക ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഡോക്‌ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിന് വിധേയമാക്കി. ഡോക്‌ടറുടെ ഭാര്യ, മകൾ, സഹപ്രവർത്തനായ ഡോക്‌ടർ എന്നിവരും നിരീക്ഷണത്തിലാണ്.
ഡോക്‌ടറുമായി ഇടപഴകിയ 17 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. അതേസമയം, ഡോക്‌ടറുടെ ഓഫീസ് ശുചീകരിച്ച് ഏപ്രിൽ 19 വരെ അടച്ചു. ഡോക്‌ടർ സന്ദർശനം നടത്തിയ മറ്റ് സ്ഥാപനങ്ങളും ശുചീകരിച്ചു.