ന്യൂഡല്‍ഹി: രാജ്യത്തെ കര, നാവിക, വ്യോമ സേന ഉദ്യോഗസ്ഥര്‍ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമായി പാലിക്കുന്നുണ്ടെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്‍റെ ആരോഗ്യം ഉറപ്പാക്കും. സൈനികര്‍ സുക്ഷിതരായി ഇരുന്നാലേ അവര്‍ക്ക് ജനങ്ങളേയും സര്‍ക്കാറിനെയും സംരക്ഷിക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. .
മുന്‍കരുതലുകളുടെ ഭാഗമായി ചെറിയ രോഗ ലക്ഷണം പോലുമുള്ള സൈനികരെ ക്വാറന്‍റൈന്‍ ചെയ്യുന്നുണ്ട്. മാസ്ക്ക് നിര്‍ബന്ധമാക്കിയും സാമൂഹ്യ അകലം പാലിച്ചുമാണ് സൈന്യത്തിന്‍റെ പ്രവര്‍ത്തനം. എല്ലാ യോഗങ്ങളും നടക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. മാത്രമല്ല ഡയറക്ടര്‍ ജനറല്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വ്വീസ്, സൈനികരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് സെക്രട്ടറിയുടെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലെ എല്ലാ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇതുവഴി രോഗമുള്ളവരെ കണ്ടെത്താന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.