അമരാവതി: കൊവിഡ് രോഗം പടരാതിരിക്കാന്‍ ആളുകള്‍ക്ക് മാസ്കുകള്‍ നല്‍കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാര്‍. 16 കോടി മാസ്കുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്ത് മൂന്നാമത്തെ സര്‍വെ നടത്തിയതിന് ശേഷം 32,349 പേരെ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കൊവിഡ് അവലോകന യോഗത്തില്‍ വ്യക്തമാക്കി.
ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1.47 കോടി വീടുകളിൽ 1.43 കോടി സർവേ നടത്തി. 9,107 പേരെ പരിശോധിച്ചു. ഞായറാഴ്ച വരെ 417 കൊവിഡ് -19 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 13 പേർ വിദേശ യാത്ര നടത്തിയവരാണ്. 12 പേര്‍ പ്രൈമറി കോണ്‍ടാക്ടിലുള്ളവരാണ്. മാർച്ച് 15നും 17 നും ഇടയില്‍ 161 പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ചീഫ് സെക്രട്ടറി നീലം സാഹ്‌നി, ഡിജിപി ഗൗതം സവാങ്, സ്‌പെഷ്യൽ ചീഫ് സെക്രട്ടറി (ആരോഗ്യ) ജവഹർ റെഡ്ഡി എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.