ഹൈദരാബാദ് : സര്‍ക്കാര്‍ സ്‌കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളായി മാറ്റാനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനം നിരാശാജനകമാണെന്നും അത് തെലുങ്ക് ഭാഷക്കെതിരായ നീക്കമാണെന്നും ബിജെപി നേതാവ് ലംഗ ദിനകരന്‍ പറഞ്ഞു. സ്‌കൂളുകളില്‍ തെലുങ്ക് ഒറ്റ വിഷയമായും എന്നാല്‍ ഇംഗ്ലീഷ് നിര്‍ബന്ധ വിഷയവുമാക്കിയ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തീരുമാനം അടിസ്ഥാന രഹിതമാണെന്നും ദിനകരന്‍ പറഞ്ഞു. നവംബര്‍ എട്ടിന് ആന്ധ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികൾ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകൾ ഇംഗ്ലീഷ് മീഡിയം ആക്കുന്നത് സര്‍ക്കാരിന്‍റെ ചരിത്രപരമായ തീരുമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി അടിമുളപ് സുരേഷ് പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെടുത്ത തീരുമാനം ചരിത്രപരമാണെന്നും പ്രതിപക്ഷ പാര്‍ട്ടികൾ അനാവശ്യമായ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം അമരാവതിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലികൾക്കായി ഇംഗ്ലീഷ് നിര്‍ബന്ധമായതിനാല്‍ വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അധ്യാപകര്‍ക്ക് വേനല്‍ അവധിക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.