ETV Bharat / bharat

ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണം: ഹൈക്കോടതിയില്‍ ഹർജി - Anxious with rise in COVID cases in Delhi, lawyer moves HC with plea seeking strict lockdown

ജൂലായ് അവസാനത്തോടെ ഡല്‍ഹിയില്‍ 5.5 ലക്ഷം കൊവിഡ് ബാധിതരുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അനിര്‍ബന്‍ മൊണ്ടാലും അദ്ദേഹത്തിന്‍റെ സഹായി പവന്‍ കുമാറുമാണ് അഡ്വ. മൃദുല്‍ ചക്രവര്‍ത്തി മുഖേന കര്‍ശന ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

delhi
delhi
author img

By

Published : Jun 11, 2020, 6:34 PM IST

ഡല്‍ഹി: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നതിനാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ജൂലായ് അവസാനത്തോടെ ഡല്‍ഹിയില്‍ 5.5 ലക്ഷം കൊവിഡ് ബാധിതരുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അനിര്‍ബന്‍ മൊണ്ടാലും അദ്ദേഹത്തിന്‍റെ സഹായി പവന്‍ കുമാറുമാണ് അഡ്വ. മൃദുല്‍ ചക്രവര്‍ത്തി മുഖേന ഹര്‍ജി നല്‍കിയത്. ജൂണ്‍ ഒമ്പത് മുതല്‍ കര്‍ശന ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മിസോറാമിന്‍റെ മാതൃക ഡല്‍ഹിയില്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 1366 പേര്‍ക്കാണ് ജൂണ്‍ ഒൻപതിന് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്‍റെ അവസ്ഥയില്‍ താന്‍ അതീവ ദു:ഖിതനാണെന്നും അനിര്‍ബന്‍ മൊണ്ടാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശപ്രകാരം കൊവിഡ് നിയന്ത്രിക്കുന്നതിന് ഉചിതമായ നടപടികൾ നിർദേശിക്കണമെന്നും മൊണ്ടാൽ ആവശ്യപ്പെട്ടു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ താമസിക്കുന്നവര്‍ വലിയ അപകടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ കൊണ്ട് കൊവിഡ് വ്യാപനം വളരെ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സംസ്ഥാനത്തിന്‍റെയും ഏറ്റവും വിലപ്പെട്ട വിഭവമാണ് ജനങ്ങൾ, അവരുടെ സംരക്ഷണം ഭരണനിർവഹണത്തിന്‍റെ ശ്രേഷ്ഠമായ കാഴ്ചപ്പാടായിരിക്കണമെന്നും അതിനാല്‍ പൊതുജനങ്ങളുടെ കയ്യിലെ പണത്തിന് പ്രാധാന്യം നൽകുന്നതിനു പകരം അവരുടെ ജീവനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.