മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് സ്ഫോടനത്തിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും യുപി പ്രത്യേക ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കേസിൽ പിടിയിലായ കമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നാസിക്കിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ഉത്തർപ്രദേശ് പോളിസി സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്‌കിലേക്ക് ബോംബ് സ്ഫോടനത്തിൽ ആദിത്യനാഥിനെ കൊല്ലുമെന്ന് കമ്രാൻ ഖാൻ ഭീഷണി സന്ദേശം അയക്കുകയായിരുന്നു. ചുനഭട്ടി നിവാസിയായ കമ്രാൻ ഖാനെ എടിഎസിലെ കാലചൗക്കി യൂണിറ്റാണ് അറസ്റ്റ് ചെയ്‌തത്. നിലവിൽ കമ്രാൻ ഖാനെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ചോദ്യം ചെയ്യുകയാണ്.