റായ്‌പൂര്‍: ചത്തീസ്‌ഗഢിലെ സൂരജ്‌പൂര്‍ ജില്ലയില്‍ ഒരു പിടിയാനയെക്കൂടി ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കനക് നഗര്‍ പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 15 വയസുള്ള മറ്റൊരു പിടിയാനയെ പ്രതാപൂര്‍ വനമേഖലയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. 20 ദിവസത്തിനുള്ളില്‍ മൂന്ന് ആനകളെയാണ് ഇങ്ങനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഗ്രാമീണരാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഇവരാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. കല്‍ക്കരി സമ്പന്നമായ വടക്കന്‍ ചത്തീസ്‌ഗഢില്‍ 250 ഓളം കാട്ടാനകളാണ് നിലവിലുള്ളത്. കേരളത്തില്‍ സ്ഫോടക വസ്‌തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ആന ചരിഞ്ഞ സംഭവം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതിനിടെയാണ് മൂന്ന് ആനകള്‍ ചത്തീസ്‌ഗഢില്‍ ചെരിഞ്ഞ സംഭവവും പുറത്തു വരുന്നത്.
ചത്തീസ്‌ഗഢില്‍ ഒരു പിടിയാനയെക്കൂടി ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ദിവസം 15 വയസുള്ള മറ്റൊരു പിടിയാനയെ പ്രതാപൂര്‍ വനമേഖലയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. 20 ദിവസത്തിനുള്ളില്‍ മൂന്ന് ആനകളെയാണ് ഇങ്ങനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്