ETV Bharat / bharat

കോൺഗ്രസിനെതിരായ  മാനനഷ്ട കേസ് അനിൽ അംബാനി പിൻവലിക്കും - മാനനഷ്ടക്കേസ്

5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ്​ ​കോടതിയിൽ നൽകിയ മാനനഷ്ട കേസാണ് റിലയൻസ് പിൻവലിക്കുന്നത്

ഫയൽചിത്രം
author img

By

Published : May 21, 2019, 9:27 PM IST

അഹമ്മദാബാദ്​: കോൺഗ്രസിനെതിരായ മാനനഷ്ട കേസ് പിൻവലിക്കുമെന്ന് അനിൽ അംബാനിയുടെ റിലയൻസ്​ കമ്യൂണിക്കേഷൻ. റാഫേൽ ഇടപാട് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകൾക്കെതിരെയും നാഷണൽ ഹെറാൾഡ്​ പത്രത്തിനെതിരയും, 5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസാണ് പിൻവലിക്കുന്നത്. അഹമ്മദാബാദ്​ ​കോടതിയിലാണ് അംബാനി കേസ്​ നൽകിയിരുന്നത്.

നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ നൽകിയ കേസ്​ പിൻവലിക്കുകയാണെന്ന്​ അനിൽ അംബാനിയുടെ അഭിഭാഷകൻ റാസേഷ്​ പരീഖ്​ പറഞ്ഞു. മധ്യവേനൽ അവധി കഴിഞ്ഞ്​ കോടതി വീണ്ടും കൂടു​മ്പോള്‍ കേസ് വീണ്ടും പരിഗണിക്കും. കോൺഗ്രസ്​ നേതാക്കളായ സുനിൽ ജഹർ, രൺദീപ്​ സിങ്​ സുർജേവാല, ഉമ്മൻചാണ്ടി, അശോക്​ ചവാൻ, അഭിഷേക്​ മനു സിങ്​വി, സഞ്​ജയ്​ നിരുപം, ശക്​തിസിൻഹ ഗോഹിൽ നാഷണൽ ഹെറാൾഡ് എഡിറ്റര്‍ സഫർ അഘ, ലേഖകൻ വിശ്വദീപക് എന്നിവർക്കെതിരെയാണ് അംബാനി കേസ്​ നൽകിയത്​.

റാഫേൽ ഇടപാടിൽ റിലയൻസ് ഗ്രൂപ്പിനെ ഉൾപ്പെടുത്തി കോൺഗ്രസ് നടത്തിയ പരാമർശനങ്ങൾ കമ്പനിയുടെ പേര് കളങ്കപ്പെടുത്തിയെന്നും ജനങ്ങൾക്കിടയിൽ മോശം പ്രതിഛായ ഉണ്ടാക്കിയെന്നും ആരോപിച്ചാണ് അനിൽ അംബാനി 5000 കോടിയുടെ മാനനഷ്ടക്കേസ് നൽകിയത്

Intro:Body:

https://www.news18.com/news/india/anil-ambani-to-withdraw-defamation-suits-against-congress-national-herald-2150809.html

കോൺഗ്രസ്​ നേതാക്കൾക്കെതിരായ മാനനഷ്​ടകേസ്​ അനിൽ അംബാനി പിൻവലിക്കുന്നു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.