അമരാവതി: ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 2602 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 40,646 ആയി. 24 മണിക്കൂറിനിടെ ആന്ധ്രയില്‍ 20245 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 2592 പേരുടെ ഫലം പോസിറ്റീവായിരുന്നു. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് പേര്‍ക്കും, വിദേശത്ത് നിന്നുള്ള രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 42 പേരാണ് സംസ്ഥാനത്ത് മരിച്ചതെന്നും ഇതോടെ മരണനിരക്ക് 534 ആയെന്നും കൊവിഡ് നോഡല്‍ ഓഫീസര്‍ പറഞ്ഞു.
അനന്ദ്പുറില്‍ നിന്ന് എട്ട് പേരും, ചിറ്റൂര്‍, ഈസ്റ്റ് ഗോദാവരി, പ്രകാശം ജില്ലകളില്‍ നിന്നായി 5 പേര്‍ വീതവും, ഗുണ്ടൂര്‍, വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളില്‍ നിന്ന് 4 പേര്‍ വീതവും, കടപ്പ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതവും, കുര്‍ണൂല്‍, നെല്ലൂര്‍, വിസിയാനഗരം എന്നിവിടങ്ങളില്‍ നിന്ന് 2 പേര്‍ വീതവും കൃഷ്‌ണ ജില്ലയില്‍ നിന്ന് ഒരാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 837 പേരാണ് 24 മണിക്കൂറിനിടെ രോഗവിമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് നിന്നും രോഗവിമുക്തി നേടിയവരുടെ എണ്ണം 20298 ആയി. 19,814 പേരാണ് ആന്ധ്രയില്‍ ചികില്‍സയില്‍ തുടരുന്നത്.
ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,03,832 ആയി. 3,42,473 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 25602 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു. 6,35,757 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.