അമരാവതി: വിജയവാഡയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 10 പേർ മരിച്ച സംഭവത്തിൽ തഹസിൽദാർ എഫ്ഐആർ ഫയൽ ചെയ്‌തു. കൊവിഡ് സെന്‍ററാക്കി മാറ്റിയ സ്വർണ പാലസ് ഹോട്ടലിലാണ് രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ 20 കൊവിഡ് രോഗികൾക്കും മറ്റു ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
വിജയവാഡയിലെ രമേശ് ആശുപത്രിയും സ്വർണ പാലസ് ഹോട്ടലും തമ്മിൽ പരസ്‌പരം ധാരണകൾ ഉണ്ടായിരുന്നുവെന്നും ഹോട്ടലിൽ വൈദ്യുത തകരാറുകൾ ഉണ്ടായിരുന്നുവെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. തകരാർ പരിഹരിക്കാൻ അമിത തുക ചെലവാകുന്ന സാഹചര്യത്തെ തുടർന്ന് പ്രശ്‌നം അവഗണിക്കുകയായിരുന്നുവെന്നും അങ്ങനെ സംഭവിച്ച വൈദ്യുത തകരാർ മൂലമാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹോട്ടൽ അധികൃതർക്കും ആശുപത്രി മാനേജ്മെന്‍റിനും എതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.