അമരാവതി: വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദമ്പതികള്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. അനന്തപുർ ജില്ലയിലെ ധർമവരം പട്ടണത്തിലെ ഫാനി രാജ്, സിരീഷ എന്നിവരാണ് മരിച്ചത്. ജൂലൈ 25 നാണ് കൊവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തും ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്ന് ധർമവാരം ഡിഎസ്‌പി രാമകാന്ത് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ 2.45ഓടെയാണ് ദമ്പതികൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഡിഎസ്‌പി കൂട്ടിച്ചേർത്തു. ഒരേ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന രാജിന്‍റെ അച്ഛനും കൊവിഡ് -19 പോസിറ്റീവ് ആയിരുന്നു. ഇയാള്‍ പൂർണമായും സുഖം പ്രാപിച്ചിരുന്നു.