മാലിന്യം ശേഖരിക്കാൻ എത്തിയ ആക്രി കച്ചവടക്കാരാണ് ദുരന്തത്തിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് മാലിന്യ കൂംബാരത്തിൽ നിന്നും കിട്ടിയ കുപ്പിയിൽ മദ്യമാണെന്ന് കരുതി കുടിക്കുകയായിരുന്നു ഇവർ.
ഇതുവരെ നാലു പേരാണ് മരിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്യം കഴിച്ച 11 പേരെ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുപ്പിയിൽ നിന്നും ലഭിച്ച മദ്യ സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്ക ആയച്ചിട്ടുണ്ട്.