അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ ചാക്കിൽ കടത്താൻ ശ്രമിച്ച പണം പിടികൂടി ജില്ലാ പൊലീസ്. കൊടാന പട്ടണത്തിൽ നിന്ന് വിജയവാഡയിലേക്ക് പോയ ബസ്സിൽ നിന്നും 1.10 കോടി രൂപയുമായി അച്ഛനെയും മകനെയുമാണ് പൊലീസ് പിടികൂടിയത്.
വരാനിരിക്കുന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിവരുന്ന വാഹന പരിശോധനയ്ക്കിടയിലാണ് പണം പിടികൂടിയത്. തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം വിറ്റ് കിട്ടിയ പണമാണെന്ന് യാത്രക്കാരൻ അവകാശപ്പെട്ടതായി ഡിഎസ്‌പി നാഗിറെഡി പറഞ്ഞു. എന്നിരുന്നാലും കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ആദായനികുതി വകുപ്പിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിചേർത്തു.