അമരാവതി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രപ്രദേശ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി വെട്ടിക്കുറച്ചുള്ള ഹർജി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയിയെ സമീപിക്കുക. വിരമിച്ച ജഡ്ജി വി കനകരാജിനെ പുതിയ എസ്.ഇ.സിയായി നിയമിക്കാനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. പകരം വിരമിച്ച ഉദ്യോഗസ്ഥന്‍ നിമ്മഗദ്ദ രമേഷ് കുമാറിനെ എസ്.ഇ.സിയായി നിയമിച്ചു. കനകരാജിനെ എസ്.ഇ.സിയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വാദം കേൾക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സെക്രട്ടറിയായി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കാൻ സംസ്ഥാന സർക്കാർ ഞായറാഴ്ച രാത്രി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; ആന്ധ്രപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും - ആന്ധ്രപ്രദേശ് സർക്കാർ
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി വെട്ടിക്കുറച്ചുള്ള ഹർജി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയിയെ സമീപിക്കുക