ഹൈദരാബാദ്: നിയമലംഘനത്തിന് കനത്ത പിഴയില്ല, പകരം ഹെല്‍മറ്റും ആവശ്യമായ രേഖകളും നല്‍കും. ഇത് തെലങ്കാന പൊലീസിന്‍റെ പുതിയ രീതിയാണ്. രച്ചക്കൊണ്ട പൊലീസ് കമ്മീഷണറേറ്റാണ് ഹെൽമെറ്റ് വാങ്ങുന്നതിനും ആവശ്യമായ രേഖകൾലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ട്രാഫിക്) ദിവ്യ ചരൺ റാവു പദ്ധതിക്ക് തുടക്കം കുറിച്ചു.
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചവർക്ക് അപ്പോൾ തന്നെ ഹെൽമെറ്റ് വാങ്ങാനും വാഹനപുക, ഇൻഷുറൻസ് പോലുള്ള പരിശോധനയിൽ രേഖകൾ ഇല്ലാത്തവർക്ക് രേഖകൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചു.
ലൈസൻസില്ലാതെ വാഹനമോടിക്കുന്ന നിയമലംഘകർക്ക് ലൈസൻസ് ലഭിക്കുന്നതിന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വഴി ഓൺലൈൻ ബുക്കിങ് സ്ലോട്ടുകളും ഏർപ്പെടുത്തി.
തെലങ്കാന നഗരവികസന മുനിസിപ്പൽ അഡ്രമിനിസ്ട്രേഷൻ മന്ത്രി കെ. ടി. രാമ റാവു രാചക്കൊണ്ട പൊലീസിന്‍റെ നീക്കത്തെ പ്രശംസിച്ചു. ഗ്രേറ്റർ ഹൈദരാബാദിലെ ഹൈദരാബാദും സൈബരാബാദും ഉൾപ്പെടുന്ന മൂന്ന് പൊലീസ് കമ്മീഷണറേറ്ററിൽ ഒന്നാണ് രച്ചക്കൊണ്ട.