ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. പുറത്തുനിന്നുള്ള 25 മുതൽ 30 ശതമാനം പേർ ഡൽഹിയിൽ വന്ന് പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് വർധനവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ മൂന്നാം തരംഗത്തിലൂടെ കടന്നു പോയ ഡൽഹിയിൽ ഇപ്പോൾ കൊവിഡ് രോഗികളുടെ നിരക്ക് 15.33 ശതമാനത്തിൽ നിന്ന് 13 ശതമാനത്തിന് താഴെയാണെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ നിലവിൽ 40,128 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 4,41,361പേർ രോഗമുക്തി നേടുകയും 7,713 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യമന്ത്രി - കൊവിഡ് മരണം
ഡൽഹിയിൽ നിലവിൽ 40,128 കൊവിഡ് രോഗികളാണുള്ളത്