ETV Bharat / bharat

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി

ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയത്. യാസീൻ ഭട്ടിന് വേണ്ടി തിരച്ചിൽ തുടരുന്നു.

ജമ്മു കശ്മീരിൽ  അവധിയിലായിരുന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി
author img

By

Published : Mar 9, 2019, 1:54 AM IST

ജമ്മു കശ്മീരിൽ അവധിയിലായിരുന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. അവധിയിലായിരുന്ന സൈനികൻമൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.ജമ്മു ആന്‍റ്കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനാണ് മൊഹമ്മദ് യാസിൻ.

ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ടിനെ ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിൽ നിന്നാണ്തട്ടിക്കൊണ്ടു പോയത്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്.യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്.

കരസേനയുടേയും അർധസൈനിക വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.മുൻപ് ഇത് പോലെ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കശ്മീരിൽ വലിയ പ്രതിഷേധങ്ങളാണുണ്ടാക്കിയത്. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Intro:Body:

അവധിയിലായിരുന്ന സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. 

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. 

ജമ്മു ആന്‍റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്. ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. 

യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. 

മുൻപ് ഇത് പോലെ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കശ്മീരിൽ വലിയ പ്രതിഷേധങ്ങളാണുണ്ടാക്കിയത്. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.