അലിഗഢ്: അനുമതിയില്ലാതെ ഹോസ്റ്റലിൽ പ്രവേശിച്ചതിന് ഉത്തര്‍പ്രദേശ് പൊലീസിനെതിരെ കേസ് നല്‍കുമെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. താരിഖ് മൻസൂർ. ജാമിഅ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർഥികള്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഡിസംബര്‍ 15നായിരുന്നു മാര്‍ച്ച്. മാര്‍ച്ച് അക്രമാസക്തമാകാതിരിക്കാനും ക്യാമ്പസില്‍ ക്രമസമാധാന പാലനത്തിനുമായി വി.സി പൊലീസ് സഹായം ആവശ്യപ്പെട്ടു.
അതേസമയം കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ക്യാമ്പസില്‍ ഹോസ്റ്റലില്‍ കയറാന്‍ പൊലീസിസന് അനുമതി നല്‍കിയിട്ടില്ലെന്നും ഉത്തരവ് മറികടന്നാണ് പൊലീസ് ഹോസ്റ്റലില്‍ കയറിയതെന്നും വി.സി പ്രസ്താവനയില്‍ പറഞ്ഞു. ഹോസ്റ്റലിലുണ്ടായ പൊലീസ് നടപടിയില്‍ വിദ്യാര്‍ഥിക്ക് ഗുരുതമായി പരിക്കേറ്റിരുന്നു.