ലക്‌നൗ: ഇന്ത്യന്‍ ഫാര്‍മേര്‍സ് ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേറ്റീവ് ലിമിറ്റഡ് പ്ലാന്‍റിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ട് പേര്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് അപകടമുണ്ടായത്. നൈറ്റ് ഷിഫ്‌റ്റിനിടെ പ്രയാഗ്‌രാജിലെ ഐഎഫ്‌എഫ്‌സിഒയുടെ ഒന്നാം യൂണിറ്റാലാണ് വാതക ചോര്‍ച്ചയുണ്ടായത്. അമോണിയം വാതകമാണ് ചോര്‍ന്നത്.
പരിക്കേറ്റ ആറ് പേരെ പ്രയാഗ്‌രാജ് ആശുപത്രിയിലും 10 പേരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവരുടേയും ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐഎഫ്‌എഫ്‌സിഒ സുരക്ഷസേനയും അഗ്നിശമനസേനയുമെത്തിയാണ് ചോര്‍ച്ച അടച്ചത്. എക്‌സിക്യൂട്ടിവ് ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ എന്‍ക്വയറി കമ്മിറ്റി അപകട കാരണം അന്വേഷിക്കും. സംഭവത്തില്‍ യുപി മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി.