ETV Bharat / bharat

അക്രമം നിയന്ത്രിക്കാന്‍ അമിത് ഷാ പൊലീസിനോട് ഉത്തരവിടണം: സിദ്ധരാമയ്യ - Siddaramaiah

സമാധാനവും ഐക്യവുമാണ് നമ്മുടെ ലക്ഷ്യമെന്നും ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണ് ഡൽഹി അക്രമത്തിന് പ്രേരണ ആയതെന്നും സിദ്ധരാമയ്യ പറഞ്ഞു

സിദ്ധരാമയ്യ  മുതിർന്ന കോൺഗ്രസ് നേതാവ്  ഗാന്ധിജി  "കണ്ണടച്ച് ലോകത്തെ ഇരുട്ടാക്കരുത്"  അമിത് ഷാ  Amit Shah  Siddaramaiah  nation's interest, control violence
രാജ്യത്തിന്‍റെ താൽപ്പര്യപ്രകാരം പ്രവർത്തിക്കാനും അക്രമം നിയന്ത്രിക്കാനും അമിത് ഷാ പൊലീസിനോട് ഉത്തരവിടണം;സിദ്ധരാമയ്യ
author img

By

Published : Feb 26, 2020, 11:58 AM IST

ബെംഗളുരു: ഡൽഹിയിലെ അക്രമങ്ങൾ നിയന്ത്രിക്കാനും രാജ്യത്തിന്‍റെ താൽപ്പര്യപ്രകാരം പ്രവർത്തിക്കാനും അമിത് ഷാ പൊലീസിന് കർശന ഉത്തരവ് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. പൊലീസ് അവരുടെ ഉത്തരവാദിത്തത്തിൽ പൂർണ്ണമായും പരാജയപ്പെട്ടു. ആളുകൾ ശാന്തരാവുകയും പ്രദേശത്ത് സമാധാനം സൃഷ്‌ടിക്കുകയുമാണ് വേണ്ടതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

സമാധാനവും ഐക്യവുമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപനമായ പ്രസംഗമാണ് ഡൽഹി അക്രമത്തിന് പ്രേരണ ആയതെന്ന് തോന്നുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. ഇത് രാജ്യദ്രോഹക്കുറ്റത്തിന് അർഹതയുള്ളതാണ്. പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

സ്ഥിതിഗതികൾ കൈവിട്ടുപോകുന്നതിനുമുമ്പ് ജാഗ്രത പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.