ന്യൂഡല്‍ഹി: ബിഹാറിന്‍റെ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്‍.ഡി.എ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ജെ.ഡി.യുവുമായി ഉണ്ടാക്കിയ സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഹാറില്‍ ഇരട്ട എഞ്ചിനുകളുള്ള സര്‍ക്കാരാണ് ബി.ജെ.പി സ്ഥാപിക്കുകയെന്നും ഷാ അഭിപ്രായപ്പെട്ടു. ആദ്യ എഞ്ചിന്‍ നിതീഷ് കുമാറും അടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ജെ.പിക്ക് ആവശ്യമായ സീറ്റുകള്‍ തങ്ങള്‍ നല്‍കിയിരുന്നു. എന്നിട്ടും അവര്‍ മുന്നണി വിടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.