ETV Bharat / bharat

അമേഠിയിൽ സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റ് മരിച്ചു - -surendra-singh

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര സിങ് നിര്‍ണായ പങ്ക് വഹിച്ചിരുന്നു.

അമേഠിയിൽ സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റ് മരിച്ചു
author img

By

Published : May 26, 2019, 12:11 PM IST

ഉത്തര്‍പ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്ന ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. സുരേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിങിനെ ലഖ്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാഹുൽ ഗാന്ധിയെ വീഴ്ത്തി സ്മൃതി ഇറാനിയുടെ വിജയത്തിന് വഴിയൊരുക്കിയതിൽ സുരേന്ദ്ര സിംങിന് നിർണായക പങ്കുണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേഠിയില്‍ പ്രതിഷേധം ശക്തമാണ്. സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Intro:Body:

https://www.ndtv.com/india-news/amethi-bjp-worker-surendra-singh-who-campaigned-for-smriti-irani-shot-dead-2043097

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.