ഖാർഗോൺ: ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ദമ്പതികൾ. അലക്സാണ്ടറും എലീനയുമാണ് ഹിന്ദുമത ആചാര പ്രകാരം കല്യാണം കഴിക്കുന്നത്.
ഖാർഗോൺ ജില്ലയിലെ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച ശേഷം ഇരുവരും ഭഗവദ്ഗീത പഠിക്കുകയും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹിന്ദുമതത്തെ തങ്ങളുടെ മതമായി സ്വീകരിക്കുകയായുമായിരുന്നു. തുടര്‍ന്ന് വർഷങ്ങളായി ഒരുമിച്ച താമസിക്കുകയായിരുന്ന ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അലക്സാണ്ടർ രാംദാസ് എന്ന പേരും സ്വീകരിച്ചു.