ETV Bharat / bharat

ചെന്നൈയില്‍ പൊലീസിന്‍റെ വെടിയേറ്റ് മയക്കുമരുന്ന് കേസിലെ പ്രതി കൊല്ലപ്പെട്ടു

author img

By

Published : Aug 21, 2020, 4:09 PM IST

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി ശങ്കര്‍ കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.

Tamil Nadu  Chennai  Mahesh Kumar Aggarwal  Ayanavaram police Inspector  Kilpauk Medical College Hospital  Chennai drug peddler killed
ചെന്നൈയില്‍ പൊലീസിന്‍റെ വെടിയേറ്റ് മയക്കുമരുന്ന് കേസിലെ പ്രതി കൊല്ലപ്പെട്ടു

ചെന്നൈ: പൊലീസുമായുളള ഏറ്റുമുട്ടലില്‍ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി ശങ്കര്‍ കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. കോണ്‍സ്റ്റബിളിനെ ആക്രമിച്ച് ഓടിയ പ്രതിക്ക് നേരെ വെടിയുതിര്‍ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു. കൊലപാതക കേസുകളില്‍ ഉള്‍പ്പടെ പ്രതിയാണ് ശങ്കര്‍. മൂന്ന് കൊലപാതകം, നാല് കൊലപാതകശ്രമങ്ങൾ, മറ്റ് 50 കേസുകൾ എന്നിവയിലും ശങ്കറിന് പങ്കുണ്ടെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. അഞ്ച് കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുകൾ തീർപ്പാക്കിയിട്ടില്ലെന്നും ഗുണ്ടാ ആക്ട് നിയമപ്രകാരം ഒൻപത് തവണ തടങ്കലിൽ വച്ചിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. നടപടി ക്രമമനുസരിച്ച് സുപ്രീംകോടതി നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മജിസ്ട്രേറ്റ്തല അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.