അലഹബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിച്ച പ്രയാഗ്‌രാജ് ജില്ലാ നേതൃത്വത്തിന്‍റെ നടപടിയെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ നേതൃത്വത്തിന്‍റെ നടപടി വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തി. ഇത് പരിഹാരിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് കമ്മിഷണര്‍ക്കും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 53 പേരുടെ ഫോട്ടോയും വിലാസവും അടങ്ങുന്ന ബോര്‍ഡുകള്‍ ജില്ലാ നേതൃത്വം നഗരത്തില്‍ സ്ഥാപിച്ചത്.
പൗരത്വ പ്രതിഷേധക്കാരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി കോടതി - പ്രയാഗ്‌രാജ് ജില്ലാ നേതൃത്വം
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 53 പേരുടെ ഫോട്ടോയും വിലാസവും അടങ്ങുന്ന ബോര്‍ഡുകളാണ് പ്രയാഗ്‌രാജ് ജില്ലാ നേതൃത്വം നഗരത്തില്‍ സ്ഥാപിച്ചത്