ETV Bharat / bharat

പാർട്ടി പുനഃസംഘടനയെ ന്യായീകരിച്ച് അഖിലേഷ് പ്രസാദ് സിങ് - ഗുലാംനബി ആസാദ് വാര്‍ത്ത

ഗുലാംനബി ആസാദിനെ കൂടാതെ മോതിലാല്‍ വോറ, അംബികാ സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു

akhilesh prasad singh news aicc news ghulam nabi azad news അഖിലേഷ് പ്രസാദ് സിങ് വാര്‍ത്ത ഗുലാംനബി ആസാദ് വാര്‍ത്ത എഐസിസി വാര്‍ത്ത
ആസാദ്, പ്രസാദ്
author img

By

Published : Sep 12, 2020, 3:31 PM IST

ന്യൂഡല്‍ഹി: അഖിലേന്ത്യാ കമ്മിറ്റിയിലെ പുനഃസംഘടനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഖിലേഷ് പ്രസാദ് സിങ്. കോണ്‍ഗ്രസ് പുനഃസംഘടനയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് എതിരായ നടപടിയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുലാംനബി ആസാദ് നിലവില്‍ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാണ്. കൂടാതെ പ്രവര്‍ത്തക സമിതിയിലും അദ്ദേഹം തുടരുന്നുണ്ട്. പാര്‍ട്ടി എല്ലായിപ്പോഴും ആസാദിനെ ബഹുമാനിക്കുന്നുണ്ടെന്നും അഖിലേഷ് പ്രസാദ് സിങ് എംപി പറഞ്ഞു.

ഗുലാംനബി ആസാദിനെ കൂടാതെ മോതിലാല്‍ വോറ, അംബികാ സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കൊണ്ടുള്ള കത്ത് വിവാദത്തെ തുടര്‍ന്നാണ് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ളവരെ നേതൃസ്ഥാനങ്ങളില്‍ നിന്നും നീക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിന്‍റെ ഭാഗമായാണ് പുനഃസംഘടനയെന്നും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.