ETV Bharat / bharat

സിഎഎ, എന്‍പിആര്‍ വിരുദ്ധ പ്രമേയം ആവശ്യപ്പെടരുതെന്ന് അജിത് പവാര്‍ - latest CAA

ഭേദഗതി വരുത്തിയ പൗരത്വ നിയമമോ (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററോ (എൻ‌പി‌ആർ) മഹാരാഷ്ട്രക്കാരെ ബാധിക്കില്ലെന്നും അജിത് പവാര്‍

അജിത് പവാർ  Ajit Pawar  latest CAA  latest mumbai
പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രമേയമാവശ്യപ്പെടുതവസാനിപ്പിക്കണമെന്ന് കോൺഗ്രസ് എം‌എൽ‌എമാരോട് അജിത് പവാർ
author img

By

Published : Mar 2, 2020, 5:33 PM IST

മുംബൈ: ഭേദഗതി വരുത്തിയ പൗരത്വ നിയമമോ (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററോ (എൻ‌പി‌ആർ) സംസ്ഥാനത്തെ ഒരു പൗരനെയും ബാധിക്കില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. സി‌എ‌എ, എൻ‌പി‌ആർ വിരുദ്ധ പ്രമേയങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനം നശിപ്പിക്കരുതെന്ന് അദ്ദേഹം കോൺഗ്രസ് എം‌എൽ‌എമാരോട് അഭ്യർഥിച്ചു.

ബീഹാർ നിയമസഭയുടെ മാതൃകയിൽ സംസ്ഥാന നിയമസഭയിൽ സി‌എ‌എ, എൻ‌പി‌ആർ വിരുദ്ധ പ്രമേയം പാസാക്കണമെന്ന ആവശ്യം ഉന്നയിക്കാൻ നിരവധി കോൺഗ്രസ് എം‌എൽ‌എമാർ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭേദഗതി വരുത്തിയ പൗരത്വ നിയമമോ (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററോ (എൻ‌പി‌ആർ) മഹാരാഷ്ട്രക്കാരെ ബാധിക്കില്ലെന്ന് നേരത്തെ താക്കറെയും പവറും പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.