പാർട്ടിയുടെ പേരിൽ നിന്നും 'കോൺഗ്രസ്' ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് തൃണമൂൽ കോൺഗ്രസ് പാർട്ടി നേതൃത്വം വ്യക്തമാക്കി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസെന്നാണ് പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1998 ജനുവരി ഒന്നിനാണ് പാർട്ടിയുടെ പേരിനും ചിഹ്നത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്. ഇതിൽ നിന്നും വ്യത്യസ്ഥമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിന്‍റെ പേര് മാറ്റി തൃണമൂൽ പാർട്ടിയെന്ന് മാറ്റിയെന്നും ലോഗോയിലുണ്ടായിരുന്ന കോൺഗ്രസ് പതാക നീക്കം ചെയ്തുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം ഇത്തരത്തിൽ വിശദീകരണവുമായി രംഗത്തെത്തുന്നത്.