ന്യൂഡൽഹി: വന്ദേഭാരത് മിഷന് കീഴിൽ ജൂലായ് 11 മുതൽ 19 വരെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് 36 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ. എയർഇന്ത്യ വെബ്‌സൈറ്റ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു. കൊവിഡും ലോക്ക്ഡൗണും കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി മെയ് ഏഴിനാണ് ഇന്ത്യ വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 5.03 ലക്ഷത്തിലധികം ഇന്ത്യക്കാരെയാണ് വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം ഇന്ത്യ തിരികെയെത്തിച്ചത്. 860 എയർ ഇന്ത്യ വിമാനങ്ങളും 1256 ചാർട്ടർ വിമാനങ്ങളും നാവിക സേനയുടെ എട്ട് കപ്പലുകളും ദൗത്യത്തിൽ പങ്കെടുത്തു. എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,64,121 ആണ്. മാലദ്വീപ്, ഇറാൻ, കൊളംബോ എന്നിവിടങ്ങളിൽ നിന്ന് എട്ട് കപ്പലുകളിലായി 3,987 പേരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ നാവികസേനക്ക് സാധിച്ചു. 95,220 പേർ അയൽ രാജ്യങ്ങളുടെ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി തിരിച്ചെത്തി.
വന്ദേ ഭാരത് മിഷൻ: അമേരിക്കയിൽ നിന്ന് 36 വിമാനങ്ങൾ സർവീസ് നടത്തും
കൊവിഡും ലോക്ക്ഡൗണും കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി മെയ് ഏഴിനാണ് ഇന്ത്യ വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്.