ന്യൂഡൽഹി: മാർച്ച് 23നും മെയ് 31നും ഇടയിൽ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകുമെന്ന് എയർ ഇന്ത്യ. വിമാനങ്ങൾ റദ്ദാക്കിയ പക്ഷം 2020 മെയ് 25 മുതൽ ആഗസ്റ്റ് 24 വരെ ലഭ്യമായ വിമാനങ്ങളിൽ ബുക്ക് ചെയ്യാൻ അനുവദിക്കും. എന്നാൽ എയർ ഇന്ത്യ ഇതുവരെ യാത്രകൾക്കായി ബുക്കിങ് സർവീസ് തുറന്നിട്ടില്ലെന്ന് ട്രാവൽ ഏജന്‍റുമാർ പറഞ്ഞു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ അതായത് മാർച്ച് 25 നും മെയ് മൂന്നിനും ഇടയിൽ യാത്ര ചെയ്യേണ്ട ടിക്കറ്റുകളുടെ തുക മാത്രം തിരികെ നൽകണമെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വൈറസിന്‍റെ വ്യാപനത്തെ തുടർന്ന് മാർച്ച് 25 മുതൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. മെയ് 25 മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിച്ചു.
എയർ ഇന്ത്യയില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകും - എയർ ഇന്ത്
എയർ ഇന്ത്യ മാർച്ച് 23 നും മെയ് 31 നും ഇടയിൽ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകാൻ തീരുമാനിച്ചു. വിമാനങ്ങൾ റദ്ദാക്കിയ പക്ഷം 2020 മെയ് 25 മുതൽ ആഗസ്റ്റ് 24 വരെ ലഭ്യമായ വിമാനങ്ങളിൽ ബുക്ക് ചെയ്യാൻ അനുവദിക്കും
![എയർ ഇന്ത്യയില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകും Air India refund lockdown DGCA ന്യൂഡൽഹി ദേശിയ വിമാനക്കമ്പനി എയർ ഇന്ത് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7439198-693-7439198-1591060307566.jpg?imwidth=3840)