മുംബൈ: ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വൈകിട്ട് അഞ്ച് മണിക്ക് ഭൂവേനശ്വരില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് റായ്പൂരില്‍ ഇറക്കിയത്. എയര്‍ ഇന്ത്യയുടെ എഐ 670 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.
യാത്രയ്ക്കിടെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 182 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.