ETV Bharat / bharat

ഡിഎംകെയുടെ പാർട്ടി സമ്മേളനത്തിൽ ഒവൈസിക്ക് ക്ഷണം

author img

By

Published : Jan 2, 2021, 4:44 AM IST

ഡിഎംകെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡോ. മസ്താൻ വെള്ളിയാഴ്ച ഹൈദരാബാദിൽ ഒവൈസിയുമായി കൂടിക്കാഴ്ച നടത്തി

AIMIM chief Owaisi invited for DMK's conference on January 6 in Chennai  AIMIM chief Owaisi news  DMK in Tamilnadu news  ഡിഎംകെയുടെ പാർട്ടി സമ്മേളന വാർത്തകൾ  എഐഐഎം മേധാവി അസദുദ്ദീൻ ഒവൈസി വാർത്തകൾ
ഡിഎംകെയുടെ പാർട്ടി സമ്മേളനത്തിൽ ഒവൈസിക്ക് ക്ഷണം

ഹൈദരാബാദ്: 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി ആറിന് ചെന്നൈയിൽ നടക്കുന്ന ഡിഎംകെയുടെ സമ്മേളനത്തിന് എഐഐഎം മേധാവി അസദുദ്ദീൻ ഒവൈസിക്ക് പാർട്ടിയുടെ ക്ഷണം. ഇതിന്‍റെ ഭാഗമായി ഡിഎംകെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡോ. മസ്താൻ വെള്ളിയാഴ്ച ഹൈദരാബാദിലെ വസതിയിൽ ഒവൈസിയുമായി കൂടിക്കാഴ്ച നടത്തി.

2021 ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നവംബറിൽ എഐഐഎം പ്രഖ്യാപിച്ചിരുന്നു. ഭരണ കക്ഷിയായ എഐഡിഎംകെക്കെതിരെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയാണ് എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന് അടുത്തിടെ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. കമൽ ഹാസനും തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്‍റെ പാർട്ടിക്കു വേണ്ടി പ്രചാരണം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.