ETV Bharat / bharat

എയിംസിലെ ഭക്ഷണശാല ജീവനക്കാരൻ കൊവിഡ് മൂലം മരിച്ചു - ഡോക്‌ടേഴ്‌സ് അസോസിയേഷൻ

ഹോസ്റ്റൽ സൂപ്രണ്ട് ജീവനക്കാരന്‍റെ മരണത്തെ ഹൃദയസംബന്ധമായ രോഗത്തെ തുടർന്നുള്ള മരണമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

New Delhi  COVID-19  AIIMS  Resident doctors  AIIMS Director  AIIMS mess worker dies of COVID-19: Resident doctors  AIIMS administration  ന്യൂഡൽഹി  എയിംസ്  എയിംസിലെ ഭക്ഷണശാല ജീവനക്കാരൻ കൊവിഡ് മൂലം മരിച്ചു  കൊവിഡ്  കൊറോണ വൈറസ്  ഡോക്‌ടേഴ്‌സ് അസോസിയേഷൻ  ഹോസ്റ്റൽ സൂപ്രണ്ട്
എയിംസിലെ ഭക്ഷണശാല ജീവനക്കാരൻ കൊവിഡ് മൂലം മരിച്ചു
author img

By

Published : May 23, 2020, 10:33 AM IST

ന്യൂഡൽഹി: എയിംസ് ആശുപത്രിയിലെ ഭക്ഷണശാല ജീവനക്കാരൻ കൊവിഡ് മൂലം മരിച്ചതായി റിപ്പോർട്ട്. ഭക്ഷണശാല അധികൃതർ കൊവിഡ് പ്രതിരോധത്തിനായി മുൻകരുതൽ സ്വീകരിച്ചില്ലെന്നും ഹോസ്റ്റൽ സൂപ്രണ്ട് ജീവനക്കാരന്‍റെ മരണത്തെ ഹൃദയസംബന്ധമായ രോഗത്തെ തുടർന്നുള്ള മരണമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. കൂടാതെ അസോസിയേഷൻ ഹോസ്റ്റൽ സൂപ്രണ്ടിന്‍റെയും സീനിയർ വാർഡന്‍റെയും രാജി ആവശ്യപ്പെട്ടു.

എയിംസ് ഡയറക്ടർക്ക് അയച്ച കത്തിലാണ് ആർഡിഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഭക്ഷണശാലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ക്രീനിങ്, തെർമൽ സ്‌കാനിങ് തുടങ്ങിയവ നടപ്പാക്കണമെന്നും സാനിറ്റൈസർ, മാസ്‌ക്കുകൾ തുടങ്ങിയവ ലഭ്യമാക്കണമെന്നും ആർഡിഎ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.