ജോധ്‌പൂര്‍: പ്രതിദിനം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്കായി സുരക്ഷാ ബോക്‌സ് രൂപകല്‍പന ചെയ്‌തു. എയിംസും ഇസ്‌കോൺ സർജിക്കൽസ് ലിമിറ്റഡും ചേര്‍ന്നാണ് അഭഡ്- ദ് എയോ ഷീൽഡ് എന്ന സുരക്ഷാ ബോക്‌സ് രൂപകല്‍പന ചെയ്‌തത്. അഭഡ്- ദ് എയോ ഷീൽഡ് ആരോഗ്യ പ്രവര്‍ത്തകരേയും രോഗികളേയും ഒരുപോലെ സുരക്ഷിതമാക്കുമെന്ന് എയിംസ് ജോധ്‌പൂര്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് മിശ്ര പറഞ്ഞു. ഇത് ഓപ്പറേഷന്‍ തിയേറ്ററുകളിലും ഐസിയുകളിലും ഉപയോഗിക്കാം. നേരത്തെ ഐഐടിയുമായി ചേര്‍ന്ന് ഇസ്‌കോൺ സർജിക്കൽസ് ലിമിറ്റഡ് ഫേയ്‌സ് ഷീല്‍ഡ് രൂപകല്‍പന ചെയ്‌തിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ബോക്‌സ് രൂപകല്‍പന ചെയ്‌ത് എയിംസും ഇസ്‌കോണും
എയിംസും ഇസ്‌കോൺ സർജിക്കൽസ് ലിമിറ്റഡും ചേര്‍ന്നാണ് അഭഡ്- ദ് എയോ ഷീൽഡ് എന്ന സുരക്ഷാ ബോക്‌സ് രൂപകല്‍പന ചെയ്‌തത്.