ETV Bharat / bharat

കൊവാക്‌സിൻ സുരക്ഷിതമെന്ന് ഉറപ്പ് നൽകി എയിംസ് ഡയറക്ടർ

ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ സ്വീകരിച്ചതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) ഡയറക്ടർ ഡോ. രൺദീപ് സിംഗ് ഗുലേറിയ പറഞ്ഞു

AIIMS Director reassures people COVAXIN vaccine is safe  കൊവാക്‌സിൻ സുരക്ഷിതമാണെന്ന് രൺദീപ് സിംഗ് ഗുലേറിയ  ഡയറക്ടർ ഡോ. രൺദീപ് സിംഗ് ഗുലേറിയ  ll India Institute of Medical Sciences Director Dr Randeep Singh Guleria
കൊവാക്‌സിൻ സുരക്ഷിതമാണെന്ന് ഉറപ്പ് നൽകി എയിംസ് ഡയറക്ടർ
author img

By

Published : Jan 16, 2021, 5:20 PM IST

ന്യൂഡൽഹി: ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ സുരക്ഷിതമാണെന്ന് ജനങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) ഡയറക്ടർ ഡോ. രൺദീപ് സിംഗ് ഗുലേറിയ. ഭാരത് ബയോടെക്കിന്‍റെ വാക്‌സിന്‍റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുക നൽകുകയായിരുന്നു അദ്ദേഹം.

കൊവിഡിനെ തുരത്താൻ നമുക്ക് വാക്‌സിനുകൾ ആവശ്യമാണെന്നും നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞൻമാരിലും ഗവേഷകരിലും നമുക്ക് വിശ്വാസം വേണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ വിതരണ പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി മൂന്ന് കോടി പേർക്കാണ് കൊവിഡ് വാക്‌സിൻ ലഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.