ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് രോഗിയായ 61കാരിക്ക് നടത്തിയ അടിയന്തര ശസ്ത്രക്രിയ വിജയകരമെന്ന് ഭോപ്പാൽ എയിംസ് അധികൃതർ പറഞ്ഞു. പ്രമേഹം, രക്ത സമ്മര്‍ദം, പനി, ന്യൂമോണിയ എന്നീ അസുഖങ്ങളെ തുടർന്നാണ് 61കാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. വിവിധ അസുഖങ്ങളെ തുടർന്ന് ഏപ്രിൽ 28നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകളിൽ ഇവര്‍ക്ക് സുപ്പീരിയർ മെസെന്‍ററിക് ആർട്ടറി ത്രോംബോസിസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അടിയന്തര ശസ്‌ത്രക്രിയ നടത്തണമെന്ന തീരുമാനത്തിലേക്ക് ഡോക്‌ടർമാർ എത്തിയത്. 60 വയസിന് മുകളിലുള്ളവർക്ക് ന്യൂമോണിയ വന്നാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നിരിക്കെ ഭോപ്പാൽ എയിംസിലെ ഡോക്‌ടർമാർ ഈ ശസ്ത്രക്രിയയിലൂടെ അപൂർവ്വ നേട്ടമാണ് കൈവരിച്ചത്.