ന്യൂഡൽഹി: കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ആറാം ഘട്ട ചർച്ചക്ക് മുന്നോടിയായി കർഷകരെ കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകുന്നേരം എഴ് മണിക്കാണ് അമിത് ഷാ കർഷകരെ കാണുന്നത്.
കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്‍റെ പല അതിർത്തികളിലും പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ഭാരത് ബന്ദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇതിന് പ്രതിപക്ഷ പാർട്ടികളും അഭിഭാഷകരുമുൾപ്പെടെ എല്ലാ കോണുകളിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് അമിത് ഷാ കർഷകരെ കാണാൻ തയ്യാറായത്. മുൻപ് അഞ്ച് തവണ നടന്ന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഡിസംബർ ഒമ്പതിന് ആറാം ഘട്ട യോഗം വിളിച്ചിട്ടുണ്ട്.