ETV Bharat / bharat

ഗുജറാത്തിലെ ഏഴ് കോൺഗ്രസ് എംഎല്‍എമാരെ കൂടി റിസോർട്ടിലേക്ക് മാറ്റി

ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് എം‌എൽ‌എ കിരിത് പട്ടേൽ ആരോപിച്ചു.

Rajya Sabha polls  Gujarat MLAs  Rajasthan  Abu Road  private resort  Congress  BJP  resignation  കോൺഗ്രസ്  ഗുജറാത്ത്  രാജസ്ഥാൻ  എംഎല്‍എ  രാജ്യസഭ തെരഞ്ഞെടുപ്പ്  ബിജെപി
ഗുജറാത്തിലെ ഏഴ് കോൺഗ്രസ് എംഎല്‍എമാരെ കൂടി റിസോർട്ടിലേക്ക് മാറ്റി
author img

By

Published : Jun 14, 2020, 5:20 PM IST

ജയ്‌പൂർ: രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ഏഴ് കോൺഗ്രസ് എംഎല്‍എമാരെക്കൂടി രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്‌ച 23 എംഎല്‍എമാരെ അബു റോഡിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

അതേസമയം ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് എം‌എൽ‌എ കിരിത് പട്ടേൽ ആരോപിച്ചു. ബിജെപി തങ്ങളുടെ അധികാരങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്നും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് എം‌എൽ‌എമാരിൽ ഒരു സമ്മർദവുമില്ല. അവര്‍ സ്വന്തം തീരുമാനപ്രകാരമാണ് റിസോർട്ടിൽ എത്തിയത്. ആരും അവരെ നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂൺ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ഗുജറാത്ത് നിയമസഭയിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം 65ആയി കുറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.