ലക്‌നൗ: ആഗ്രയില്‍ തടവുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജീവപര്യന്തം തടവിലായ തടവുകാരനെ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജയിലിലെ മറ്റ് തടവുകാരെയും ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആഗ്രയില്‍ ഇതുവരെ 667 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
സിക്കന്തറ മേഖലയില്‍ ബുധനാഴ്‌ച കൊവിഡ് ബാധിച്ച് വനിതാ കോണ്‍സ്റ്റബിളും ബസ് കണ്ടക്‌ടറും മരിച്ചിരുന്നു. മെയ് 2 നാണ് വനിതe കോണ്‍സ്റ്റബിള്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ കുഞ്ഞിന് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 398 പേരാണ് ആഗ്രയില്‍ ചികില്‍സയില്‍ കഴിയുന്നത്. 269 പേര്‍ ഇതുവരെ രോഗമുക്തി നേടി.