ലക്നൗ: ആഗ്രയിലെ സ്വകാര്യ ബസ് ഹൈജാക്ക് കേസിലെ മുഖ്യപ്രതി പ്രദീപ് ഗുപ്‌ത പിടിയിലായി. ഫിറോസാബാദ് റോഡിൽ ഫത്തേഹാബാദ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പൊലീസും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതി പിടിയിലായത്. ഏറ്റുമുട്ടലിൽ പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സഹായികൾ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസും ക്രൈംബ്രാഞ്ചും പ്രതിയെ ചോദ്യം ചെയ്യുന്നുണ്ട്.
ആഗ്രയില്‍ ബസ് തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍ - ലഖ്‌നൗ
ഫിറോസാബാദ് റോഡിൽ ഫത്തേഹാബാദ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്