ഭുവനേശ്വർ: ശമ്പളം ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് ഏജന്‍റുമാർ കുടിയേറ്റക്കാരനായ തൊഴിലാളിയുടെ കൈകാൽ വിരലുകൾ മുറിച്ചുകളഞ്ഞു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ഒരു നിർമാണ മേഖലയിലാണ് സംഭവം നടന്നത്. നുവാപട ജില്ലയിൽ ടിക്കിരപട ഗ്രാമത്തിലെ 60 വയസുകാരനായ ചമ്രു പഹാരിയയാണ് സംഭവത്തിനിരയായതെന്ന് 2019 ജൂലൈയിലാണ് കണ്ടെത്തുന്നത്. കോമ്‌നാ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ ബന്ധു നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. ശമ്പളം ആവശ്യപ്പെട്ടപ്പോൾ ഏജന്‍റുമാർ നിരസിക്കുകയും ചമ്രു പഹാരിയയുടെ വലത് കൈയിലെ മൂന്ന് വിരലുകളും വലത് കാലിലെ അഞ്ച് വിരലുകളും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ശേഷം ഇയാളെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. അതീവ ഗുരുതര നിലയിലാണ് പഹാരിയയെ റെയിൽ സുരക്ഷാ സേന കണ്ടെത്തിയത്. പ്രതികളെ ഉടൻ പിടികൂടണമെന്നും ക്രൂരത നേരിടേണ്ടി വന്നയാൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ റാബി മംഗരാജ് ആവശ്യപ്പെട്ടു.
ശമ്പളം ആവശ്യപ്പെട്ടു; തൊഴിലാളിയുടെ കൈകാൽ വിരലുകൾ മുറിച്ചു - ശമ്പളം ആവശ്യപ്പെട്ടു; തൊഴിലാളിയുടെ കൈകാൽ വിരലുകൾ മുറിച്ചു
60 വയസുകാരനായ ചമ്രു പഹാരിയയാണ് സംഭവത്തിനിരയായത്. കോമ്‌നാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.