ETV Bharat / bharat

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ രാഹുൽ ഗാന്ധി

ഒക്ടോബർ 13 മുതൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലും ഹരിയാനയിലും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ഒക്ടോബർ 21 ന് മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

author img

By

Published : Oct 11, 2019, 10:34 AM IST

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വിദേശത്തുനിന്നും തിരിച്ചെത്തി. ഞായറാഴ്ച മഹാരാഷ്ടയിൽ നടക്കുന്ന പ്രചാരണത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ലത്തൂർ ജില്ലയിലെ സ്ഥാനാര്‍ഥി ബസവരാജ് മാധവറാവു പാട്ടീൽ, മുംബൈ സബർബൻ ചന്ദിവാലിയിലെ സ്ഥാനാര്‍ഥി നസീം ഖാൻ, മുംബൈയിലെ ധരാവിയിലെ സ്ഥാനാര്‍ഥി വര്‍ഷ ഗെയ്‌വാഡിനും വേണ്ടിയാണ് രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങുക.

ഒക്ടോബര്‍ 13,14 തിയതികളില്‍ മഹാരാഷ്ട്രയിലും പതിനാലിന് ഹരിയാനയിലും രാഹുൽ പ്രചാരണത്തിനിറങ്ങുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുൽ ബി.ജെ.പി പ്രവർത്തകർ സമർപ്പിച്ച ക്രിമിനൽ മാനനഷ്ടക്കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായിരുന്നു. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെയാണ് ബി.ജെ.പി തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ലക്ഷ്യമിടുന്നത്.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.